കൊച്ചി: ജില്ലയിലെ കെ.സി.എൽ കാൻ്റർവാൻ പര്യടനത്തിന് ഇൻഫോപാർക്കിൽ ആവേശ്വോജ്ജല സമാപനം. സാംസൺ സഹോദരന്മാർ നയിക്കുന്ന കൊച്ചിയുടെ സ്വന്തം ടീമായ ബ്ലൂ ടൈഗേഴ്സിനെ ആരാധകർ നെഞ്ചിലേറ്റിയ കാഴ്ച്ചയ്ക്കാണ് ഇൻഫോ പാർക്ക് സാക്ഷ്യം വഹിച്ചത്. ......
ഫ്യൂഡൽ ജീർണതയുടെ ഭാഷാപരമായ ഉള്ളടക്കത്തോടെയാണ് അടൂർ സംസാരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിനിമാ കോൺക്ലേവിന്റെ സമാപന സമ്മേളനത്തിൽ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശങ്ങൾ വിവാദമായ പശ്ചാത്തലത്തിലാണ് അടൂരിനെ വിമർശിച്ച് എം വി ഗോവിന്ദൻ രംഗത്തെത്തിയത്. പട്ടികജാതി-വർഗ, സ്ത്രീ ഈ വിഭാഗത്തിന് പ്രത്യേകമായി പരിശീലനം നൽകി കൈകാര്യം ചെയ്യേണ്ട കാര്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
'അടൂർ ഗോപാലകൃഷ്ണന്റെ എന്തൊക്കെയാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. ......
ഉത്തരാഖണ്ഡില്‍ ശക്തമായ മേഘവിസ്ഫോടനം. ഇതേതുടർന്നുണ്ടായ മണ്ണിടിച്ചിലിലും മിന്നല്‍ പ്രളയത്തിലുംപെട്ട് നാലുപേര്‍ മരിച്ചു.......
കൊച്ചി : മികച്ച സാമ്പത്തിക പ്രകടനത്തിന്റെ അംഗീകാരമായി ഇന്‍ഫോപാര്‍ക്കിന് ക്രിസില്‍ റേറ്റിംഗ് ഏജന്‍സിയുടെ എ സ്റ്റേബിള്‍ റേറ്റിംഗ് തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ലഭിച്ചു. കടബാധ്യത നിയന്ത്രണത്തില്‍ വരുത്തിയതും സംസ്ഥാനസര്‍ക്കാരിന്റെ മികച്ച സാമ്പത്തിക പിന്തുണയുമാണ് ഈ നേട്ടം കൈവരിക്കാന്‍ ഇന്‍ഫോപാര്‍ക്കിനെ സഹായിച്ചത്.
സാമ്പത്തിക അപകട സാധ്യതകളും ഏകീകൃത ബിസിനസ് സ്വഭാവവും വിലയിരുത്തിയാണ് ക്രിസില്‍ ഏജന്‍സി റേറ്റിംഗ് നിര്‍ണ്ണയിക്കുന്നത്. ......
സംസ്ഥാനത്ത് നിന്നുള്ള മൊത്തം അപേക്ഷരുടെ എണ്ണം വിലയിരുത്തിയ ശേഷം കൂടുതൽ ക്വാട്ട ആവശ്യപ്പെടും. അടുത്ത വർഷത്തെ (2026) ഹജ്ജ് തീർത്ഥാടനത്തിനുള്ള അപേക്ഷാ സമർപ്പണം 2025 ആഗസ്റ്റ് 7 ന് അവാസനിക്കും. അപേക്ഷാ സമർപ്പണത്തിന് ശേഷം ഇന്ത്യയിൽ ലഭ്യമായ മൊത്തം അപേക്ഷകളുടെ എണ്ണം വിലയിരുത്തിയ ശേഷം സംസ്ഥാനത്തിന് കൂടുതൽ ക്വാട്ട അനുവദിക്കുന്നതിന് കേന്ദ്രത്തോട് ആവശ്യപ്പെടും. ......

എറണാകുളം : സ്വകാര്യബസുകളുടെ മത്സരയോട്ടം കാരണം ഒൻപത് ദിവസത്തിനിടെ രണ്ടു ജീവനുകൾ പൊലിഞ്ഞ സാഹചര്യത്തിൽ ഇനിയൊരു മരണം നിരത്തുകളിൽ സംഭവിക്കാതിരിക്കാൻ ബന്ധപ്പെട്ട എല്ലാ അധികാരികളും സംയുക്തമായി, ജാഗ്രതയോടെയും കാര്യക്ഷമതയോടെയും കർശന നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
മത്സര ഓട്ടത്തിനിടെ സ്വകാര്യബസിടിച്ച് ബൈക്കിൽ യാത്ര ചെയ്തിരുന്ന ഓൺലൈൻ ഭക്ഷണ വിതരണ സ്ഥാപനത്തിലെ ജീവനക്കാരൻ അബ്ദുൾ സലീമിന്റെ (43) മരണത്തിന് ഉത്തരവാദികളായവരെ, നിയമത്തിന് മുന്നിലെത്തിച്ച് കർശനശിക്ഷ ഉറപ്പാക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. എറണാകുളം ജില്ലാ പോലീസ് മേധാവി ഒരു അസിസ്റ്റന്റ് കമ്മീഷണർ റാങ്കിൽ കുറയാത്ത ഒരുദ്യോഗസ്ഥനെ നിയോഗിച്ച് ഈ സംഭവത്തിൽ അന്വേഷണം നടത്തണം.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വയമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. അബ്ദുൾ സലീമിന്റെ മരണത്തിന് ഉത്തരവാദിയായ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ ക്രൈം രജിസ്റ്റർ ചെയ്തിട്ടുണ്ടോ, അപകടത്തിലേക്ക് നയിച്ച വസ്തുതാപരമായ കാര്യങ്ങൾ, ഇതേ ബസിനെതിരെ മുമ്പ് അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്നീ കാര്യങ്ങൾ അസിസ്റ്റന്റ് കമ്മീഷണർ അന്വേഷിച്ച് കമ്മീഷനെ ധരിപ്പിക്കണം.
ഇത്തരത്തിൽ അപകടമുണ്ടാക്കുന്ന ഡ്രൈവർമാർക്കെതിരെ ക്രിമിനൽ കേസിന് പുറമേ മോട്ടോർ വാഹന നിയമത്തിന്റെയും ചട്ടത്തിന്റെയും അടിസ്ഥാനത്തിൽ സ്വീകരിക്കാൻ കഴിയുന്ന കാര്യങ്ങൾ കമ്മീഷനിൽസമർപ്പിക്കണം. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ അമിതവേഗത, അശ്രദ്ധ മുതലായ കാരണങ്ങളാലുണ്ടായ സ്വകാര്യ ബസ് അപ
കടങ്ങളുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങൾ കമ്മീഷനെ അറിയിക്കണം. സ്വകാര്യ ബസ് ഡ്രൈവർമാർ നടത്തുന്ന അപകടങ്ങൾ ഒഴിവാക്കാൻ പോലീസ് സ്വീകരിച്ചുവരുന്ന പ്രതിരോധ മാർഗങ്ങളെ കുറിച്ചുള്ള റിപ്പോർട്ടും കമ്മീഷനിൽ സമർപ്പിക്കണം.
ആർ.റ്റി.ഒ. ......
കൊച്ചി: കാലാവസ്ഥാ വ്യതിയാനം സമുദ്രമത്സ്യ മേഖലയെ ഗുരുതരമായി ബാധിക്കുന്നതായി മുന്നറിയിപ്പ്. മത്സ്യങ്ങളുടെ ജൈവപരമായ മാറ്റങ്ങൾ, പാരിസ്ഥിതിക വ്യതിയാനങ്ങൾ തുടങ്ങി അനേകം പ്ര്യത്യാഘാതങ്ങൾക്ക് കാലാവസ്ഥാവ്യതിയാനം കാരണമാകുന്നതായി കൊച്ചിയ്ൽ തുടങ്ങിയ ദേശീയ സെമിനാറിൽ സമുദ്രശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി.
ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചിന്റെ സാമ്പത്തിക സഹായത്തോടെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനവും (സിഎംഎഫ്ആർഐ) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സോഷ്യൽ സയൻസും സംയുക്തമായാണ് ദ്വദിന സെമിനാർ സംഘടിപ്പിക്കുന്നത്.
മീനുകളുടെ വളർച്ചയെ ബാധിക്കുന്നുമത്സ്യങ്ങളുടെ ജീവിതചക്രത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നതായി സെമിനാറിൽ അധ്യക്ഷത വഹിച്ച സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് പറഞ്ഞു. പല മത്സ്യങ്ങളും മതിയായ വളർച്ചയെത്താതെ തന്നെ പ്രജനനത്തിന് പാകമാകുന്നു. ......
മുൻ വർഷത്തെക്കാൾ ഇന്ത്യയിലാകെ രണ്ട് ശതമാനവും കേരളത്തിൽ നാല് ശതമാനവും സമുദ്രമത്സ്യ ലഭ്യത കുറഞ്ഞതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) വാർഷിക പഠന റിപ്പോർട്ട്. കേരളം 6.10 ലക്ഷം ടണ്ണുമായി സമുദ്രമത്സ്യ ലഭ്യതയിൽ രാജ്യത്ത് മൂന്നാം സ്ഥാനത്താണ്. ......
യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച നാടൻപാട്ട് കലാകാരൻ അറസ്റ്റിൽ. കുമളി പഞ്ചായത്ത് എട്ടാം വാർഡിൽ, പാറപ്പള്ളി പള്ളംവീട്ടിൽ ശ്യാമാണ് പിടിയിലായത്. ......